India

പൗരത്വ നിയമഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മായാവതി

പൗരത്വ നിയമഭേദഗതി നടപ്പാക്കിയാല്‍ സമീപഭാവിയില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കും.

പൗരത്വ നിയമഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മായാവതി
X

ലഖ്‌നോ: പൗരത്വ നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി മുന്നറിയിപ്പ് നല്‍കി. പൗരത്വഭേദഗതി നിയമത്തിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രതികരണം. പൗരത്വ നിയമഭേദഗതി നടപ്പാക്കിയാല്‍ സമീപഭാവിയില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കും. ഭരണഘടനാവിരുദ്ധമായ ഈ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.

കോണ്‍ഗ്രസ് മുമ്പ് ചെയ്തതുപോലെ അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷമുണ്ടാക്കരുത്. പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിട്ട് കാണാന്‍ പാര്‍ലമന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭയിലും ബിഎസ്പി പൗരത്വനിയമത്തിനെതിരേ പ്രതിഷേധമുയര്‍ത്തും. സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങളും സഭയില്‍ ഉന്നയിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it