India

രാജസ്ഥാനില്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം

രാജസ്ഥാനില്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം
X

ജയ്പുര്‍: രാജസ്ഥാനില്‍ നാളെ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന റിഫൈനറിയില്‍ വന്‍തീപ്പിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന സംസ്‌കരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്‌കരണശാലയുടെ സി.ഡി.യു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

രാജസ്ഥാനിലെ പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (എച്ച്.പി.സി.എല്‍) രാജസ്ഥാന്‍ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടും ആഭ്യന്തര ഉത്പാദനശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ടും ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ഈ റിഫൈനറി ഒരു നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Pachpadra, Rajasthan - A fire broke out at the under-construction HPCL Rajasthan Refinery (HRRL) in Pachpadra, raising concerns just a day before Prime Minister Narendra Modi’s planned inauguration of the ambitious ₹80,000-crore project. pic.twitter.com/kiiXNXK8WX

സംസ്‌കരണശാലയുടെ ശിലാസ്ഥാപനം 2013 സെപ്റ്റംബര്‍ 22-ന് അശോക് ഗഹ്ലോത് നേതൃത്വം നല്‍കിയ അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി നിര്‍വ്വഹിച്ചു. അന്ന് ഏകദേശം 37,230 കോടി രൂപയായിരുന്നു പ്രതീക്ഷിക്കുന്ന ചെലവ്. സര്‍ക്കാര്‍ മാറിയ ശേഷം 2018 ജനുവരി 16-ന് പ്രധാനമന്ത്രി മോദി പദ്ധതി വീണ്ടും ആരംഭിക്കുകയും ചെലവ് 43,129 കോടി രൂപയായി പുതുക്കുകയും ചെയ്തു.





Next Story

RELATED STORIES

Share it