- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക മുഖ്യമന്ത്രിയുടെ വീട്ടില്‍ കീഴടങ്ങി മാവോവാദികള്‍; സംഘത്തില്‍ കബനി ദളം അംഗങ്ങളും

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തി കീഴടങ്ങി ചിക്കമംഗളൂരിലെ മാവോവാദികള്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വനമേഖലയില്‍ താവളമാക്കിയ ആറ് മാവോവാദികളാണ് കീഴടങ്ങിയത്. മലയാളിയും വയനാട്ടുകാരിയുമായ ജിഷ ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയത്.
പോലിസ് അകമ്പടിയോടെയാണ് ബെംഗളൂരുവിലെത്തിയത്. ചിക്കമംഗളൂരു ജില്ലാ കലക്ടര്‍ മീന നാഗരാജ് അനുഗമിച്ചു. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി.എന്‍.വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങിയത്.ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറില്‍ കര്‍ണാടകയിലെ നക്‌സല്‍വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മാവോവാദികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമഘട്ട മലനിരകളില്‍ കഴിയുന്ന ഇവരുമായി സര്‍ക്കാരിന്റെ ദൂതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടല്‍ കൊലയില്‍ കുറ്റമറ്റ അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെ കുറിച്ചുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മാവോവാദികള്‍ക്ക് പുനരധിവാസ പാക്കേജ് എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















