India

മലയാളി യുവതി ഗോവയില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ് സ്വദേശിനിയും കാസര്‍ഗോഡ് കാഞ്ഞങ്ങാട് താമസക്കാരിയുമായ ഹരീഷ്- മിനി ദമ്പതികളുടെ മകള്‍ അഞ്ജന ഹരീഷിനെ (21) യാണ് ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

മലയാളി യുവതി ഗോവയില്‍ മരിച്ച നിലയില്‍
X

പനാജി: മലയാളി യുവതിയെ ഗോവയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയും കാസര്‍ഗോഡ് കാഞ്ഞങ്ങാട് താമസക്കാരിയുമായ ഹരീഷ്- മിനി ദമ്പതികളുടെ മകള്‍ അഞ്ജന ഹരീഷിനെ (21) യാണ് ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഗോവ കലങ്കൂട്ടിലെ റിസോര്‍ട്ടില്‍ ബുധനാഴ്ച അര്‍ധരാത്രിയാണു സംഭവം. സംഭവത്തെത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഗോവയിലേക്ക് യാത്രതിരിച്ചു. ഇവര്‍ക്ക് യാത്രാ പാസ് അനുവദിച്ചതായി ഹൊസ്ദുര്‍ഗ് പോലിസ് അധികൃതര്‍ പറഞ്ഞു.

തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് വീട്ടുകാര്‍ നേരത്തെ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ യുവതിയെ പോലിസ് കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിനനുസരിച്ച് വിട്ട യുവതി സുഹൃത്തുക്കളോടൊപ്പം പോവുകയും ചെയ്തു. പഠനകാലത്ത് ഗുസ്തി താരമായിരുന്ന അഞ്ജന മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കലങ്കൂട്ടിലെ റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് ഗോവ പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it