India

വിദേശത്തായാലും സ്വത്വബോധം കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികള്‍: ഗവര്‍ണര്‍

സിറ്റിസണ്‍ഷിപ്പ്: ഇന്‍സ്റ്റിറ്റിയൂഷനല്‍ ആന്റ് സിവിലൈസേഷനല്‍ (പൗരത്വം: സ്ഥാപനപരവും സാംസ്‌കാരികവും) എന്ന വിഷയത്തില്‍ ന്യൂഡല്‍ഹി നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി സംഘടിപ്പിച്ച പബ്ലിക് ലക്ചററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തായാലും സ്വത്വബോധം കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികള്‍: ഗവര്‍ണര്‍
X

ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ പോയാല്‍പോലും മലയാളികള്‍ കേരളത്തില്‍നിന്നാണെന്നു വളരെ അഭിമാനത്തോടെ പറയുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിറ്റിസണ്‍ഷിപ്പ്: ഇന്‍സ്റ്റിറ്റിയൂഷനല്‍ ആന്റ് സിവിലൈസേഷനല്‍ (പൗരത്വം: സ്ഥാപനപരവും സാംസ്‌കാരികവും) എന്ന വിഷയത്തില്‍ ന്യൂഡല്‍ഹി നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി സംഘടിപ്പിച്ച പബ്ലിക് ലക്ചററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആരോഗ്യമേഖലയിലെ വികസനം പാശ്ചാത്യയൂറോപ്പുമായി താരതമ്യം ചെയ്യാം. കേരളത്തിലെ തെരുവുകളില്‍ നിങ്ങള്‍ക്ക് ഭിക്ഷക്കാരെ കാണാന്‍ കഴിയില്ല.

വിദ്യാഭ്യാസത്തില്‍ കേരളം വളരെയേറെ മുന്നിലാണ്. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ ഉള്‍പ്പടെ പലതരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും വൃദ്ധസദനവും ആരും സഹായത്തിനില്ലാത്ത പെണ്‍കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള താമസസൗകര്യം സ്വകാര്യസ്ഥാപനങ്ങളാണ് നടത്തുന്നത്. എന്നാല്‍, കേരളത്തില്‍ സര്‍ക്കാര്‍തന്നെ പഞ്ചായത്തുകള്‍വഴി ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നു. എന്‍എംഎംഎല്‍ ഡയറക്ടര്‍ ഡോ.രവി കെ മിശ്ര പബ്ലിക് ലക്ചര്‍ നയിച്ചു. ഡല്‍ഹിയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it