- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
BY FAR14 May 2023 8:47 AM GMT

X
FAR14 May 2023 8:47 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുവതിയാണ് മരിച്ചത്. അകോലയിലെ ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകീട്ടാണ് രണ്ടു വിഭാഗം തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചു. ഒരു മതനേതാവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു പോസ്റ്റാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധം സാമുദായിക സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.120 പേര്‍ക്കെതിരേ കേസ്സെടുത്തിട്ടുണ്ട്.
Next Story







