India

ഹാദിയയെ ഓര്‍മിപ്പിച്ച് സെല്‍വി; ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു യുവതിയെ മോചിപ്പിക്കണമെന്ന് കോടതി

കേരളത്തില്‍ നിന്നുള്ള ഹാദിയാ കേസിനെ ഓര്‍മിപ്പിക്കും വിധം കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വനിതാ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു സെല്‍വിയെന്ന യുവതിയെ. തനിക്ക് മതം മാറണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നേരത്തേ സെല്‍വിയെ വീട്ടിലും പൂട്ടിയിട്ടിരുന്നു.

ഹാദിയയെ ഓര്‍മിപ്പിച്ച് സെല്‍വി; ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു യുവതിയെ മോചിപ്പിക്കണമെന്ന് കോടതി
X

മധുര: ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച 27കാരിയായ ദന്ത ഡോക്ടറെ സ്വതന്ത്രയാക്കണമെന്നും ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാന്‍ അനുവദിക്കണമെന്നും മദ്രാസ് ഹൈക്കോടതി. കേരളത്തില്‍ നിന്നുള്ള ഹാദിയാ കേസിനെ ഓര്‍മിപ്പിക്കും വിധം കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വനിതാ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു സെല്‍വിയെന്ന യുവതിയെ. തനിക്ക് മതം മാറണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നേരത്തേ സെല്‍വിയെ വീട്ടിലും പൂട്ടിയിട്ടിരുന്നു.

യുവതിക്ക് പ്രായപൂര്‍ത്തിയായെയന്നും ഇഷ്ടമുള്ള മതം സ്വീകരിക്കുക എന്നത് അവരുടെ മൗലികാവകാശമാണെന്നും ജസ്റ്റിസുമാരായ എം സത്യനാരായണന്‍, ബി പുകഴേന്തി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

ബിഡിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സെല്‍വി ഇസ്ലാമില്‍ ആകൃഷ്ടയാവുകയും മതം മാറുന്നതിനായി തമിഴ്‌നാട് തൗഹീദ് ജമാഅത്തിനെ സമീപ്പിക്കുകയും ചെയ്യുയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷക ടി തമിഴ് മലര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ വിവരമറിഞ്ഞ രക്ഷിതാക്കള്‍ അവരെ വീട്ടില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട സെല്‍വി സംരക്ഷണം തേടി ജംഇയ്യത്തുല്‍ അഹ്‌ലില്‍ ഖുര്‍ആന്‍ വല്‍ ഹദീസ് സൊസൈറ്റിയെ സമീപിക്കുകയായിരുന്നു. മതംമാറാന്‍ തീരുമാനിച്ചത് കാരണം രക്ഷിതാക്കളില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് യുവതി സൊസൈറ്റിയെ അറിയിച്ചു.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയും പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനിടെ, ആഗസ്ത് 19ന് സെല്‍വി സംരക്ഷണം തേടി പോലിസ് സ്‌റ്റേഷനിലേക്ക് തന്റെ പ്രതിനിധിയെ അയച്ചു. എന്നാല്‍, തല്ലാക്കുളം വനിതാ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം സെല്‍വിയുടെ സമ്മതം കൂടാതെ തന്നെ അവരെ അഭയ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ആഗസ്ത് 21ന് താനും സഹപ്രവര്‍ത്തകരും യുവതിക്ക് നിയമസഹായം നല്‍കുന്നതിന് അഭയ കേന്ദ്രത്തിലെത്തിയെങ്കിലും അവരുമായി കൂടിക്കാഴ്ച്ച നടത്താന്‍ പോലിസ് അനുവദിച്ചില്ലെന്ന് അഭിഭാഷക തമിഴ് മലര്‍ പറഞ്ഞു. മതിച്ചിയം, തല്ലാക്കുളം പോലിസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അവരെ അനധികൃത തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അഭിഭാഷക വ്യക്തമാക്കി. യുവതി ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചതിനാല്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലാണ് പോലിസിന്റെ നടപടിക്കു കാരണമെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു.

യുവതിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, ഡിജിപി, മധുര സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. ഇതേ തുടര്‍ന്നാണ് യുവതിയെ ഉടന്‍ മോചിപ്പക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ് മലര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തത്.

Next Story

RELATED STORIES

Share it