മല്‍സരത്തിനിടെ ഗുസ്തിതാരം കുഴഞ്ഞുവീണ് മരിച്ചു
കൗമാരക്കാരനായ സോനു ചന്ദ്രവാന്ഷിയാണ് (19) മരിച്ചത്.
BY NSH4 Nov 2019 1:58 AM GMT

X
NSH4 Nov 2019 1:58 AM GMT
ഭോപാല്‍: മധ്യപ്രദേശിലെ ശിവാനിയില്‍ മല്‍സരത്തിനിടെ ഗുസ്തിതാരം കുഴഞ്ഞുവീണ് മരിച്ചു. കൗമാരക്കാരനായ സോനു ചന്ദ്രവാന്ഷിയാണ് (19) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മല്‍സരത്തിനിടെ കുഴഞ്ഞുവീണ സോനുവിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഘാടകരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. പുറത്തേറ്റ ശക്തമായ ഇടിക്കുപിന്നാലെയാണ് സോനു കുഴഞ്ഞുവീണതെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story
RELATED STORIES
പരശുറാം, ജനശതാബ്ദി ട്രെയിനുകള്‍ റദ്ദാക്കി; കോട്ടയം റൂട്ടില്‍ ഗതാഗത...
20 May 2022 3:08 AM GMTമലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
20 May 2022 2:38 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMT