India

കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ എട്ട് ജില്ലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

നേരത്തെ കര്‍ഫ്യൂ മാത്രം നിലവിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമുണ്ടാവും. അകോലയില്‍ വെള്ളിയാഴ്ച രാത്രി 8 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെ കര്‍ശന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ എട്ട് ജില്ലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
X

മുംബൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സംസ്ഥാനത്തെ 10 ജില്ലകളില്‍ എട്ടിലും സ്ഥിതിഗതികള്‍ ഗുരുതരമാണ്. അതിനാല്‍, ഇവിടങ്ങളില്‍ രാത്രി കര്‍ഫ്യൂവും ലോക്ക് ഡൗണും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേരത്തെ കര്‍ഫ്യൂ മാത്രം നിലവിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമുണ്ടാവും. അകോലയില്‍ വെള്ളിയാഴ്ച രാത്രി 8 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെ കര്‍ശന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

പൂനെയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 6 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവി മുംബൈയിലെ പനവേലില്‍ മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 22 വരെ രാത്രി കര്‍ഫ്യൂ ഉണ്ടാവും. പര്‍ഭാനി ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ ആറുമണിവരെ വരെയാണ് ലോക്ക് ഡൗണ്‍. മാര്‍ച്ച് 12 മുതല്‍ 22 വരെ പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 15,000 കവിഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്ത് മിനി ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചു.

കൂടാതെ, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങിയവ രാവിലെ 10 മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹോം ഡെലിവറികള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 11 വരെ അനുമതിയുണ്ട്. മാള്‍, മാര്‍ക്കറ്റ്, സിനിമാ ഹാള്‍ എന്നിവ രാത്രി 10 മണി വരെ അടയ്ക്കാനും വിവാഹച്ചടങ്ങുകള്‍ പോലുള്ള പരിപാടികള്‍ക്ക് 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനുള്ള അനുമതിയുമുള്ളൂ. അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഒരു ആദിവാസി സ്‌കൂളില്‍ 44 കുട്ടികള്‍ക്ക് കൊവിഡ് 19 ബാധിച്ചതായി കണ്ടെത്തി. സ്‌കൂള്‍ അടച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it