ജയ്പൂരില്‍ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറുപേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ വാച്ച് ടവറില്‍ ആളുകള്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറുപേര്‍ മരിച്ചു. ജയ്പൂരിനടുത്ത് ആമേര്‍ കൊട്ടാരത്തിനടുത്തായിരുന്നു സംഭവം. ഇടിമിന്നലേറ്റപ്പോള്‍ നിരവധിയാളുകള്‍ വാച്ച് ടവറിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അവരില്‍ പലരും പരിഭ്രാന്തരായി അടുത്തുള്ള മലയോര വനങ്ങളിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
29 പേരെ പിന്നീട് പോലിസും സിവില്‍ ഡിഫന്‍സ് ദ്യോഗസ്ഥരും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ പല സ്ഥലങ്ങളിലും ഞായറാഴ്ച ശക്തമായ മഴയുണ്ടായി. തിങ്കളാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
RELATED STORIES
ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTരണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്, 'റാപ്പിഡ് രാജ' കിരീടം...
15 Aug 2022 11:27 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMTനിയമസഭാ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
15 Aug 2022 11:10 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ...
15 Aug 2022 10:15 AM GMT