India

ഈദ് സന്തോഷത്തോടെ ആഘോഷിക്കട്ടെ; ആരതി നടത്തരുത്; രാജ് താക്കറെ

നാളെ ഈദാണ്. മുസ് ലിം സമൂഹം സന്തോഷത്തോടെ ആഘോഷിക്കുന്ന ദിവസമാണിത്. നേരത്തെ തീരുമാനിച്ചത് പോലെ ഈ ദിവസം ആരതി ആഘോഷിക്കരുത്.

ഈദ് സന്തോഷത്തോടെ ആഘോഷിക്കട്ടെ; ആരതി നടത്തരുത്; രാജ് താക്കറെ
X

മുംബൈ: ഉച്ചഭാഷിണി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരതി നടത്തരുതെന്ന് നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ഈദ് ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതൊന്നും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഈദാണ്. മുസ് ലിം സമൂഹം സന്തോഷത്തോടെ ആഘോഷിക്കുന്ന ദിവസമാണിത്. നേരത്തെ തീരുമാനിച്ചത് പോലെ ഈ ദിവസം ആരതി ആഘോഷിക്കരുത്. ലൗഡ്‌സ്പീക്കറിന്റെ പ്രശ്‌നം മതപരമല്ലെന്നും സാമൂഹികമാണെന്നും താക്കറെ പറഞ്ഞു. അടുത്തഘട്ടം നാളെ ട്വിറ്ററിലൂടെ അറിയിക്കുമെന്നും ഇപ്പോള്‍ ഇത്രമാത്രമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

മെയ് മൂന്നിനാണ് ഈദ് ആഘോഷം. ആഘോഷങ്ങള്‍ നശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ മെയ് നാലിന് ശേഷം ഉച്ചഭാഷിണിയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഞങ്ങള്‍ ഹനുമാന്‍ ചാലിസ വായിക്കും. മെയ് നാലിന് ശേഷം മഹാരാഷ്ട്രയുടെ ശക്തി താന്‍ കാണിച്ചുതരുമെന്നും താക്കറെ പറഞ്ഞു.

Next Story

RELATED STORIES

Share it