- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഷീര്‍ ഖാനെ പരിഹസിച്ച് കോഹ് ലി; 'ഇയാള്‍ വെള്ളം കൊണ്ടുവരുന്ന ആളാണ് ' ; ആരാധകര്‍ കലിപ്പില്‍ (വീഡിയോ)

മുല്ലന്‍പുര്‍: പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ഐപിഎല്‍ ഒന്നാം ക്വാളിഫയറിനിടെ വിരാട് കോഹ് ലി പഞ്ചാബിന്റെ യുവതാരം മുഷീര്‍ ഖാനെ പരിഹസിച്ചതായി ആരോപണം. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ സഹോദരനാണ് മുഷീര്‍ ഖാന്‍. ബാറ്റിങ്ങിനിറങ്ങിയ മുഷീറിനെ കോലി 'വാട്ടര്‍ ബോയ്' എന്ന് വിളിച്ചെന്നാണ് പഞ്ചാബ് ആരാധകര്‍ ആരോപിക്കുന്നത്. കോഹ് ലിയുടെ പെരുമാറ്റത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
"Pani Pilata Hai..." Virat Kohli making fun of 20 year old #PunjabKings player #Musheerkhan
— Swastika Sruti (@SrutiSwastika) May 29, 2025
This looks really saddening when a 20 year old is on the field batting against #RCB and being a legend for many; you make fun of him by saying "ye pani pilata h ". #shamelessViratKohli pic.twitter.com/xJe5gwQsM9
ആര്‍സിബിക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തില്‍ ടീം ആറിന് 60 റണ്‍സെന്ന നിലയില്‍ പതറി. ഈ സമയത്താണ് പഞ്ചാബ് ഇംപാക്റ്റ് സബ്ബായി മുഷീര്‍ ഖാനെ കളത്തിലിറക്കുന്നത്. ആര്‍സിബിയുടെ ബൗളിങ് പ്രകടനത്തില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച കോഹ്‌ലി മൈതാനത്ത് വലിയ ആവേശത്തിലായിരുന്നു. വിക്കറ്റുകള്‍ തന്റെ തനത് ആക്രമണോത്സുകതയോടെയാണ് താരം ആഘോഷിച്ചത്.

ഇതിനിടെയാണ് മുഷീര്‍ ക്രീസിലേക്ക് എത്തുന്നത്. 20-കാരന്‍ മുഷീറിന്റെ ഐപിഎല്‍ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ആദ്യ പന്ത് നേരിടാന്‍ മുഷീര്‍ തയ്യാറെടുക്കുന്നതിനിടെയാണ് കോഹ്‌ലി താരത്തെ വാട്ടര്‍ ബോയ് എന്ന് വിളിച്ചതെന്നാണ് ആരോപണം. 'ഇയാള്‍ വെള്ളം കൊണ്ടുവരുന്ന ആളാണ്' എന്ന് കോഹ്‌ലി പറയുന്ന വീഡിയോ പഞ്ചാബ് ആരാധകര്‍ പങ്കുവച്ചിട്ടുമുണ്ട്. മത്സരത്തില്‍ പക്ഷേ മൂന്ന് പന്തുകള്‍ മാത്രം നേരിട്ട മുഷീര്‍ പൂജ്യം റണ്‍സോടെ പുറത്താകുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















