India

സാന്‍ഫ്രാസിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം

കഴിഞ്ഞ മാര്‍ച്ചിലും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖലിസ്ഥാന്‍വാദികള്‍ അതിക്രമം നടത്തിയിരുന്നു.

സാന്‍ഫ്രാസിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം
X

വാഷിംഗ്ടണ്‍: സാന്‍ഫ്രാസിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖലിസ്ഥാന്‍ വാദികള്‍ തീയിട്ടു. പെട്ടെന്ന് തീയണച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖലിസ്ഥാന്‍വാദികള്‍ അതിക്രമം നടത്തിയിരുന്നു. അമൃത്പാല്‍ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികള്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റില്‍ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന് ഖലിസ്ഥാന്‍വാദികള്‍ എഴുതിയിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ പൗരന്മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.



Next Story

RELATED STORIES

Share it