India

ഡോ. ടിവി സജീവ്, യു‌എൻ‌ ഏഷ്യ-പസഫിക് ഫോറസ്ട്രി സമിതിയിൽ ഇന്ത്യൻ പ്രതിനിധി

കേരള വനം ​ഗവേഷണ കേന്ദ്രം സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടിവി സജീവിനെ ഏഷ്യ-പസഫിക് ഫോറസ്റ്റ് ഇൻ‌വേസിവ് സ്പീഷീസ് നെറ്റ്‌വർക്ക് (എപി‌എഫ്‌ഐ‌എസ്‌എൻ) അം​ഗമായി തിരഞ്ഞെടുത്തു

ഡോ. ടിവി സജീവ്, യു‌എൻ‌ ഏഷ്യ-പസഫിക് ഫോറസ്ട്രി സമിതിയിൽ ഇന്ത്യൻ പ്രതിനിധി
X

ന്യൂഡൽഹി: കേരള വനം ​ഗവേഷണ കേന്ദ്രം സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടിവി സജീവിനെ ഏഷ്യ-പസഫിക് ഫോറസ്റ്റ് ഇൻ‌വേസിവ് സ്പീഷീസ് നെറ്റ്‌വർക്ക് (എപി‌എഫ്‌ഐ‌എസ്‌എൻ) അം​ഗമായി തിരഞ്ഞെടുത്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇദ്ദേഹത്തെ സമിതിയിലേക്ക് നാമനിർദേശം ചെയ്തത്.

ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന് കീഴിലെ ഏഷ്യ-പസഫിക് ഫോറസ്ട്രി കമ്മീഷനിലെ 33 രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയാണ് ഫോറസ്റ്റ് ഇൻ‌വേസിവ് സ്പീഷീസ് നെറ്റ്‌വർക്ക്.

ഡോ. സജീവ്, നിലവിൽ കെ‌എഫ്‌ആർ‌ഐയിലെ ജൈവ അധിനിവേശവുമായി ബന്ധപ്പെട്ട നോഡൽ സെന്റർ ഏകോപിപ്പിക്കുന്നു. ജയന്റ് ആഫ്രിക്കൻ സ്നൈൽ, റെഡ്-ഇയേർഡ് സ്ലൈഡർ ആമ എന്നിവയുടെ ആക്രമണത്തിനെതിരേ മാനേജ്മെന്റ് തന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായിരുന്നു. ഈ ജീവികൾ ആഫ്രിക്കയിൽ നിന്നും മെക്സിക്കോയിൽ നിന്നും യഥാക്രമം ഇന്ത്യയിലെത്തി സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾക്ക് കാരണമായിട്ടുണ്ട്.

നീലഗിരിയിലെ അധിനിവേശ സസ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് മദ്രാസ് ഹൈക്കോടതി രൂപീകരിച്ച സമിതിയിലെ അംഗം കൂടിയാണ് അദ്ദേഹം. തെക്കൻ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പൂന്തോട്ട കൃഷിയെ ബാധിക്കുന്ന അധിനിവേശ കീടങ്ങളായ ബർണക്കിൾ വാക്സ് സ്കെയിൽ ഇൻസെക്റ്റ്, സെറോപ്ലാസ്റ്റസ് സിറിപിഡിഫോമിസ് എന്നിവയെ അദ്ദേഹം കണ്ടെത്തിയിരുന്നു.

ഏഷ്യ-പസഫിക് മേഖലയിലെ ജൈവ അധിനിവേശങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക സഹായം നൽകാനും നയ നിർദേശങ്ങൾ വികസിപ്പിക്കാനും സഹായിക്കുന്നതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it