സ്‌കൂള്‍ ഭക്ഷണത്തില്‍ ചത്ത പല്ലി; 60 കുട്ടികള്‍ ആശുപത്രിയില്‍.

ചിത്രദുര്‍ഗ: കാര്‍ണാടകയില്‍ ചിത്രദുര്‍ഗയിലെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. 60 വിദ്യാര്‍ഥികളെയാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇതേ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണത്തിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
125 വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണത്തിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. എന്നാല്‍ ആശുപത്രിയില്‍ മതിയായ കിടക്ക ഇല്ലാത്തതിനാല്‍ കുട്ടികളെ തറയില്‍ കിടത്തി ചികില്‍സിച്ചതായും ആരോപണമുണ്ട്.
RELATED STORIES
അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേ വനിത കമ്മീഷനില്‍...
25 May 2022 10:12 AM GMTമതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTകപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
25 May 2022 8:39 AM GMT