India

ചാണകം ചവിട്ടാതിരിക്കുക എന്നതുപോലെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ തീരുമാനം; പ്രശാന്ത് ശിവനെതിരേ ആര്‍ഷോ

ചാണകം ചവിട്ടാതിരിക്കുക എന്നതുപോലെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ തീരുമാനം; പ്രശാന്ത് ശിവനെതിരേ ആര്‍ഷോ
X

കോഴിക്കോട്: ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനുമായി ഉണ്ടായ കയ്യാങ്കളിയില്‍ പ്രതികരണവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്‍ഷോയുടെ പ്രതികരണം. ചാണകത്തില്‍ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്.

കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന ചാനല്‍ ചര്‍ച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത പി.എം ആര്‍ഷോയുമായി തര്‍ക്കത്തിലായത്. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഇതിലാണ് പ്രതികരണവുമായി ആര്‍ഷോ രംഗത്തുവന്നത്. മനോരമ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം.






Next Story

RELATED STORIES

Share it