India

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചു
X

ലക്നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ 36-കാരന്‍ വെടിയേറ്റ് മരിച്ചു. രാഘവേന്ദ്ര വാജ്പേയി ആണ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ലക്നൗ-ഡല്‍ഹി ദേശീയപാതയിലുള്ള ഹെംപുര്‍ റെയില്‍വേ ക്രോസിന് സമീപം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.ബൈക്കിലെത്തിയ അജ്ഞാതസംഘം ആദ്യം വാജ്പേയുടെ ബൈക്കിടിച്ച് വീഴ്ത്തി. തുടര്‍ന്ന് നിലത്തുവീണ വാജ്പേയ്ക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പത്തുദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വാജ്പേയ്ക്ക് വധഭീഷണി ലഭിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, പോലിസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.



Next Story

RELATED STORIES

Share it