India

ജെഎന്‍യു അക്രമം: വധശ്രമത്തിന് കേസെടുക്കണം; എബിവിപിക്കെതിരേ ഐഷി ഘോഷിന്റെ പരാതി

ആള്‍ക്കൂട്ടം തന്നെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും കൊലപ്പെടുത്താനുമുള്ള ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കുറ്റവാളികളെ എത്രയുംവേഗം പിടികൂടണം.

ജെഎന്‍യു അക്രമം: വധശ്രമത്തിന് കേസെടുക്കണം; എബിവിപിക്കെതിരേ ഐഷി ഘോഷിന്റെ പരാതി
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് എബിവിപിക്കെതിരേ പരാതി നല്‍കി. വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഐഷി ഡല്‍ഹി പോലിസില്‍ പരാതി നല്‍കിയത്. ആള്‍ക്കൂട്ടം തന്നെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും കൊലപ്പെടുത്താനുമുള്ള ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കുറ്റവാളികളെ എത്രയുംവേഗം പിടികൂടണം. എബിവിപിയുമായി ബന്ധമുള്ള വിദ്യാര്‍ഥികളും അജ്ഞാതരായ പുരുഷന്‍മാരും സ്ത്രീകളും ഗംഗാ ബസ് സ്റ്റോപ്പില്‍ ആയുധങ്ങളുമായി ഒത്തുകൂടിയതായി വിദ്യാര്‍ഥികളില്‍നിന്ന് വിവരം ലഭിച്ചതായി ഐഷെ ഘോഷ് പറഞ്ഞു. ഭൂരിഭാഗം പേരും മുഖംമറച്ചാണെത്തിയത്. അവര്‍ തന്നെയും തന്റെ കൂടെയുള്ളവരെയും ക്രൂരമായി മര്‍ദിച്ചു. കൊലപ്പെടുത്താനായിരുന്നു അവരുടെ ഉദ്ദേശമെന്നും ഐഷി ഘോഷ് പരാതിയില്‍ പറയുന്നു.

ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഐഷിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് മുറിവേറ്റു ചോരയില്‍ കുളിച്ച ഐഷിയുടെ ചിത്രം ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എയിംസില്‍ ചികില്‍സ തേടിയ ഐഷി 24 മണിക്കൂറിനകം തിരികെ കാംപസിലെത്തി സമരം നയിച്ചു. ആശുപത്രി വിട്ടശേഷം മാധ്യമങ്ങളെ കാണുകയും എബിവിപിയ്‌ക്കെതിരേര ശക്തമായ ആരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. അതിനിടെ, ഐഷി ഘോഷിനെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണിയുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. ആശുപത്രിയിലേക്ക് പോവുംവഴി ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയാണ് ഒരുസംഘം ആളുകള്‍ ഭീഷണി മുഴക്കിയത്. ഈ സംഭവത്തിലും ഐഷി ഷോഷ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it