ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍
രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 8.15 മുതല്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. 24 കേന്ദ്രങ്ങളിലായാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുക.

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 8.15 മുതല്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. 24 കേന്ദ്രങ്ങളിലായാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുക. പുറത്തുവന്ന എക്സിറ്റ്പോളുകള് ബിജെപിക്ക് തിരിച്ചടി പ്രവചിച്ചതോടെ തനിച്ച് മല്‍സരിച്ച ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം, 45 സീറ്റെങ്കിലും നേടി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്- ജെഎംഎം സഖ്യം. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വേകളുടെ പ്രവചനം.
ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയും ആക്സിസ് മൈ ഇന്ത്യയും ചേര്‍ന്ന് പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങളാണ് ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നത്. അതേസമയം, ജാര്‍ഖണ്ഡില്‍ തൂക്കുമന്ത്രിസഭയായിരിക്കുമെന്നാണ് സീ വോട്ടര്‍ സര്‍വേ എക്സിറ്റ് പോള്‍ ഫലം പറയുന്നത്. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടങ്ങളിലായാണ് നടന്നത്. നിലവില്‍ 43 സീറ്റുള്ള ബിജെപിയും എട്ട് സീറ്റുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ചേര്‍ന്നുള്ള സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
RELATED STORIES
ആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
21 May 2022 1:19 AM GMTമുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMT