രാജ്യം വിടാന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്‌സ് മേധാവിയെ തടഞ്ഞു

വിമാനത്തില്‍ കയറിയ ഇരുവരേയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചിറക്കുകയായിരുന്നു

രാജ്യം വിടാന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്‌സ് മേധാവിയെ തടഞ്ഞു

ദുബയ്: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വ്വീസ് നിര്‍ത്തലാക്കിയ ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ഇന്ന് വൈകിട്ട് ദുബയ് വിമാനത്താവളം വഴി ലണ്ടനിലേക്ക് പറക്കാന്‍ വേണ്ടി ഇകെ507 വിമാനത്തില്‍ യാത്ര ചെയ്യാനായിരുന്നു ഇരുവരും മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നത്.

വിമാനത്തില്‍ കയറിയ ഇരുവരേയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചിറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വൈകിട്ട് 3.35 ന് പുറപ്പടേണ്ടിയിരുന്ന വിമാനം 4.14 നാണ് പുറപ്പെട്ടത്. 8500 കോടി കടത്തില്‍ മുങ്ങിയ ജെറ്റ് എയര്‍വെയ്‌സ് ഏപ്രില്‍ 17 നാണ് എല്ലാ സര്‍വ്വീസുകളും നിലത്തിറക്കിയത്.

RELATED STORIES

Share it
Top