ജെറ്റ് എയര്‍വെയ്‌സിലെ പ്രതിസന്ധി; ജീവനക്കാര്‍ ധനമന്ത്രിയെ കണ്ടു

ജെറ്റ് എയര്‍വെയ്‌സിലെ പ്രതിസന്ധി; ജീവനക്കാര്‍ ധനമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വെയിസിലെ ജീവനക്കാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തി. ജെറ്റ് എയര്‍വെയിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിനയ് ദുബെ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അമിത് അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാഷ്ട്ര ധനമന്ത്രി യുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ജെറ്റ് എയര്‍വെയിസിന്റെ ലേലം പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും ഇടക്കാലാശ്വാസമായി ശമ്പളം വിതരണം ചെയ്യണമെന്നും ജീവനക്കാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. വിമാനക്കമ്പനിയുടെ ലേലം അഞ്ച് ആഴ്ചക്കുള്ളില്‍ പൂര്‍ത്തിയാവുമെന്നും ശമ്പളത്തിന്റെ കാര്യത്തില്‍ ബാങ്കുകളുമായി നേരിട്ട് സംസാരിക്കാമെന്നും ധനമന്ത്രി ഉറപ്പു നല്‍കിയതായി ജെറ്റ് എയര്‍വെയിസ് ജീവനക്കാര്‍ കൂടിക്കാഴ്ചക്കു ശേഷം പറഞ്ഞു.

RELATED STORIES

Share it
Top