India

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നു; നാവികസേനയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം

ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ക്കാണ് നിരോധനം. യുദ്ധക്കപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്‌സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കുകയും ചെയ്തു.

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നു; നാവികസേനയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം
X

ന്യൂഡല്‍ഹി: നാവികസേനയുടെ ചില നിര്‍ണായകവിവരങ്ങള്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ക്കാണ് നിരോധനം. യുദ്ധക്കപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്‌സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കുകയും ചെയ്തു. സന്ദേശം അയക്കുന്ന ആപ്ലിക്കേഷനുകള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്കും നിരോധനമുണ്ട്.

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഘത്തില്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും ഇതെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് എന്‍ഐഎയുടെ പ്രാഥമിക കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it