India

ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപ്പിടിത്തം; തീയണക്കാനുള്ള ശ്രമത്തിനിടെ നാവിക ഓഫിസര്‍ മരിച്ചു

കപ്പലിലെ തീപ്പിടിത്തമുണ്ടായ കംപാര്‍ട്ട്‌മെന്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തവേ ലഫ്റ്റനന്റ് കമാന്റര്‍ ഡി എസ് ചൗഹാന്‍ ആണ് മരിച്ചത്.

ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപ്പിടിത്തം; തീയണക്കാനുള്ള ശ്രമത്തിനിടെ നാവിക ഓഫിസര്‍ മരിച്ചു
X

ബംഗളൂരു: കര്‍ണാടകയിലെ കാര്‍വാറിലുള്ള തുറമുഖത്ത് ഐഎന്‍എസ് വിക്രമാദിത്യ കപ്പലിലുണ്ടായ തീപ്പിടിത്തം അണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ നാവികന്‍ മരിച്ചു. കപ്പലിന് കാര്യമായ കേടുപാടുണ്ടാക്കും മുമ്പ് ജീവനക്കാര്‍ തീയണച്ചു. കപ്പലിലെ തീപ്പിടിത്തമുണ്ടായ കംപാര്‍ട്ട്‌മെന്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തവേ ലഫ്റ്റനന്റ് കമാന്റര്‍ ഡി എസ് ചൗഹാന്‍ ആണ് മരിച്ചത്. തീകെടുത്തുന്നതിനിടെ പുക ശ്വസിച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. ഉടന്‍ തന്നെ കാര്‍വാര്‍ നേവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ നാവിക സേന പ്രത്യേക സമിതിയെ നിയോഗിച്ചു.

Next Story

RELATED STORIES

Share it