India

ഇന്ത്യ- പാക് സംഘര്‍ഷ സാധ്യത; ബുധനാഴ്ച മോക്ക്ഡ്രില്‍; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ഇന്ത്യ- പാക് സംഘര്‍ഷ സാധ്യത; ബുധനാഴ്ച മോക്ക്ഡ്രില്‍; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
X

ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ- പാകിസ്താന്‍ ബന്ധം കൂടുതല്‍ വഷളായത്. നയതന്ത്ര തലത്തില്‍ ഇന്ത്യ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നു.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം. ആക്രമണം നേരിടാന്‍ പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി റിഹേഴ്‌സലും നടത്തണം. മെയ് ഏഴ് ബുധനാഴ്ച മോക്ക് ഡ്രില്ലുകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.




Next Story

RELATED STORIES

Share it