- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം; ഇന്ത്യ വാക്‌സിന്‍ കയറ്റുമതിയില്‍ നിയന്ത്രണമേർപ്പെടുത്തിയെന്ന് റിപോര്‍ട്ട്
താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്സിൻ ലഭ്യതയെ ഈ നടപടി ഗുരുതരമായി ബാധിക്കുമെന്ന് വാക്സിൻ വിതരണ പങ്കാളിയായ യൂനിസെഫ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ താത്‌ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപോർട്ട്. ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള വാക്സിൻ കയറ്റുമതി നിർത്തി വെക്കാനുള്ള നടപടി ഇന്ത്യ സ്വീകരിക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപോർട്ടിൽ പറയുന്നു.
താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്സിൻ ലഭ്യതയെ ഈ നടപടി ഗുരുതരമായി ബാധിക്കുമെന്ന് വാക്സിൻ വിതരണ പങ്കാളിയായ യൂനിസെഫ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഗവി(GAVI)യും ലോകാരോഗ്യ സംഘടനയും ആഗോള വാക്സിൻ പങ്കുവെക്കൽ സംവിധാനത്തിലൂടെ പിന്തുണ നൽകുന്ന രാജ്യങ്ങളാണിവ. കൂടുതൽ വാക്സിൻ ഡോസുകളുടെ കയറ്റുമതിയ്ക്കായുള്ള അനുമതി വൈകുന്നതിനാലാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്. മാർച്ച് അവസാനമോ ഏപ്രിലിലോ വാക്സിൻ കയറ്റുമതി സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യൂനിസെഫ് അറിയിച്ചു.
എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും യൂനിസെഫ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിനോട് വിദേശകാര്യ മന്ത്രാലയമോ സിറം ഇൻസ്റ്റിട്യൂട്ടോ പ്രതികരിച്ചിട്ടില്ല. ബ്രസീൽ, ബ്രിട്ടൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിൻ വിതരണം നിലവിൽ ഏറെക്കുറെ മന്ദഗതിയാലാണ്. വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് വാക്സിൻ കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നു.
ഏകദേശം 52 ദശലക്ഷം ഡോസ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്തതായാണ് കണക്കുകൾ നൽകുന്ന സൂചന. ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മേൽ പ്രായമുള്ളവർക്കു കൂടി വാക്സിൻ വിതരണം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 141 ദശലക്ഷം ഡോസുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















