രാജ്യത്ത് വാഹനാപകടത്തില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന
2017 ലെ കണക്കുകള്‍ പ്രകാരം വാഹനാപകടങ്ങളില്‍ 1,47,913 പേര്‍ മരണപ്പെട്ടപ്പോള്‍ 2018ല്‍ മരിച്ചവരുടെ എണ്ണം 1,51,417 ആയി.

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായതായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് മറുപടിയായാണ് ലോക്‌സഭയില്‍ മന്ത്രി ഇക്കാര്യം അറിയിച്ചത്. 2017 ലെ കണക്കുകള്‍ പ്രകാരം വാഹനാപകടങ്ങളില്‍ 1,47,913 പേര്‍ മരണപ്പെട്ടപ്പോള്‍ 2018ല്‍ മരിച്ചവരുടെ എണ്ണം 1,51,417 ആയി.
വാഹനാപകടങ്ങള്‍ കുറയ്ക്കാനായി രാജ്യത്താകമാനം ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശീയ റോഡ് സുരക്ഷാനയം അവബോധമുണ്ടാക്കിയെടുക്കുക, റോഡ് സുരക്ഷാ വിവരഡാറ്റാ ബേസ് സ്ഥാപിക്കുക, സുരക്ഷിതമായ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോല്‍സാഹിപ്പിക്കുക, സുരക്ഷാനിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക മുതലായ കാര്യങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും ഇവ കൂടാതെ ജില്ലയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗത്തിന്റെ അധ്യക്ഷതയില്‍ റോഡ് ഉപയോക്താക്കളില്‍ അവബോധം വളര്‍ത്തുന്നതിനായി രാജ്യത്തെ ഓരോ ജില്ലയിലും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം റോഡ് സുരക്ഷയ്ക്കായി ഒരു പാര്‍ലമെന്ററി മണ്ഡലസമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഗതാഗതത്തിന്റെ മികച്ച രീതികള്‍ പരിശോധിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് സംസ്ഥാന ഗതാഗതമന്ത്രിമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മന്ത്രിമാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ (ഭേദഗതി) നിയമം 2019 പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഇതില്‍ റോഡ് സുരക്ഷയുടെ മുഴുവന്‍ ഭാഗവും ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT