60 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; ഗുവാഹത്തി ഐഐടി കണ്ടെയ്ന്‍മെന്റ് സോണ്‍

ഗുവാഹത്തി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ഗുവാഹത്തി കാംപസില്‍ കൊവിഡ് വ്യാപനം രൂക്ഷം. 60 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാംപസിനെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. കാംപസിലെ പുതിയ ഗസ്റ്റ്ഹൗസ് സന്ദര്‍ശിച്ചവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച വിദ്യാര്‍ഥികളെ കാംപസിലെ ഒരു കെട്ടിടത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരെയും പരിസരത്ത് പ്രവേശിക്കാനോ പുറത്തുപോവാനോ അനുവദിക്കില്ല. ഐഐടി ഗുവാഹത്തിയുടെ പുതിയ ഗസ്റ്റ് ഹൗസ് കാംപസ് പൊട്ടിത്തെറിയുടെ പ്രഭവകേന്ദ്രമെന്ന് കാംരൂപ് ജില്ലാ അധികൃതര്‍ എന്‍ഡിടിവിയോട് പറഞ്ഞു. പോസിറ്റീവായ എല്ലാവരുടെയും സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. രോഗികള്‍ക്ക് ലക്ഷണങ്ങളില്ല.
രോഗബാധിതരായ വിദ്യാര്‍ഥികള്‍ അടുത്തിടെ സ്വന്തം സംസ്ഥാനങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരാണെന്നും എല്ലാവരേയും ഒരു കെട്ടിടത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. രോഗബാധിതരല്ലാത്ത വിദ്യാര്‍ഥികളോടും സ്റ്റാഫ് അംഗങ്ങളോടും അവരുടെ മുറികളില്‍നിന്ന് പുറത്തുപോവരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാംപസിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന മറ്റെല്ലാ വിദ്യാര്‍ഥികളോടും യാത്ര റദ്ദാക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐഐടി വൃത്തങ്ങള്‍ പറഞ്ഞു. കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയും വേഗത്തിലാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് സഹോദരിമാര് മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള് മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില് ആദിവാസി യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന് ചെയര്മാന് കെഎസ് ബിഎ തങ്ങള് അന്തരിച്ചു
30 July 2023 1:24 PM GMT