India

മോദി സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഐഐടി ബിരുദധാരിയുടെ തട്ടിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതം, പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി സൗജന്യ ലാപ്‌ടോപ്പ് പദ്ധതി എന്ന പേരില്‍ വെബ്‌സൈറ്റ് നിര്‍മിച്ചാണ് ഐഐടി ബിരുദാനന്തര ബിരുദ ധാരിയായ രാകേഷ് ജാന്‍ഗിദ് തട്ടിപ്പ് നടത്തിയത്.

മോദി സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഐഐടി ബിരുദധാരിയുടെ തട്ടിപ്പ്
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി സൗജന്യ ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതം, പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി സൗജന്യ ലാപ്‌ടോപ്പ് പദ്ധതി എന്ന പേരില്‍ വെബ്‌സൈറ്റ് നിര്‍മിച്ചാണ് ഐഐടി ബിരുദാനന്തര ബിരുദ ധാരിയായ രാകേഷ് ജാന്‍ഗിദ് തട്ടിപ്പ് നടത്തിയത്. രാജസ്ഥാനിലെ നഗാവൂര്‍ ജില്ലയിലുള്ള പുണ്ട്‌ലോത്തയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം കൊണ്ട് 15 ലക്ഷം പേരാണ് വെബ്‌സൈറ്റിലെ തട്ടിപ്പിനിരയായത്. വാട്ട്‌സാപ്പ് ഉള്‍പ്പെടെയുള്ള മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് പദ്ധതിയുടെ പ്രചാരണം നടത്തിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ ലോഗോയും പ്രധാനമന്ത്രിയുടെ ചിത്രവും സഹിതമുള്ള മള്‍ട്ടി മീഡിയ മെസേജ് വഴിയാണ് ആളുകളെ വെബ്‌സൈറ്റിലേക്ക് ആകര്‍ഷിച്ചത്. സൗജന്യ ലാപ് ടോപ്പ് കിട്ടാന്‍ മൊബൈല്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാനാണ് ആവശ്യപ്പെട്ടത്.

www.modi-laptop.wishguruji.com എന്ന പേരിലുള്ള വെബ്‌സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ച ഡല്‍ഹി പോലിസ് സൈബര്‍ ക്രൈം യൂനിറ്റ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. വെബ്‌സൈറ്റിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് ഗൂഗിള്‍ ആഡ്‌സില്‍ നിന്ന് പരസ്യവരുമാനം നേടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് രാഗേഷ് ജാന്‍ഗിദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒപ്പം ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് സൈബര്‍ ക്രിമിനലുകള്‍ക്ക് വില്‍പ്പന നടത്താനും പദ്ധതിയുണ്ടായിരുന്നതായി പോലിസ് അറിയിച്ചു. തട്ടിപ്പില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it