ശിവസേനയിലേക്കില്ലെന്ന് വ്യക്തമാക്കി ഊര്‍മിള മതോണ്ഡ്കര്‍
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നര്‍വേകറുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മുംബൈ: ശിവസേനയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായിരിക്കെ ഊഹാപോഹങ്ങള്‍ തള്ളി ബോളിവുഡ് നടിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. താനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഊര്‍മിള വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നര്‍വേകറുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
താനൊരു പാര്‍ട്ടിയിലും ചേരുന്നില്ലെന്ന് വ്യക്തമാക്കിയ ഊര്‍മിള, അത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ലോക്‌സഭയിലേക്ക് മത്സരിച്ച ഊര്‍മിള പരാജയപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഈ മാസം പത്തിനാണ് അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.
RELATED STORIES
അനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്ക്ക് മറുപടി നല്കി...
28 May 2022 3:01 AM GMT'കോടതിയുടെ ആ ഞെട്ടല് ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTഹിന്ദുവായി ജനിച്ചതില് അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMTമുസ് ലിംകള് പീഡിപ്പിക്കപ്പെടുമ്പോള് ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMT