എംപി ഫണ്ട് പിന്‍വലിക്കുന്നത് ഏകപക്ഷീയം; മോദി സര്‍ക്കാര്‍ ഭരണ കേന്ദ്രീകരണത്തിന് ശ്രമിക്കുന്നു -ഹൈബി ഈഡന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി
കാലങ്ങളായി സ്‌കൂളുകളുടെ വികസനം, പൊതു പദ്ധതികളുടെ നവീകരണം, റോഡുകളുടെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെയുള്ള പൊതു വികസനം സൃഷ്ടിക്കുന്നതില്‍ എംപി പ്രദേശിക വികസന ഫണ്ട് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: എംപിമാരുടെ പ്രദേശിക വികസന ഫണ്ടുകള്‍ പിന്‍വലിക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നും, സഭ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
കാലങ്ങളായി സ്‌കൂളുകളുടെ വികസനം, പൊതു പദ്ധതികളുടെ നവീകരണം, റോഡുകളുടെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെയുള്ള പൊതു വികസനം സൃഷ്ടിക്കുന്നതില്‍ എംപി പ്രദേശിക വികസന ഫണ്ട് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗത്തിന്റെ ഒരു മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട് ജനാധിപത്യത്തില്‍ പൊതു വിശ്വാസം വളര്‍ത്താനും കഴിഞ്ഞിട്ടുണ്ട്.
ആര്‍ക്കും പ്രയോജനകരമല്ലാത്ത 20,000 കോടി ദില്ലി വിസ്ത പ്രോജക്റ്റ് പോലുള്ള പദ്ധതികള്‍ ഇപ്പോഴും പട്ടികയില്‍ ഇരിക്കുമ്പോള്‍, ധനസമാഹരണത്തിനായി എംപി ഫണ്ട് പദ്ധതിയിലേക്ക് കേന്ദ്രം തിരിഞ്ഞത് അസാധാരണമാണ്. ഭരണ കേന്ദ്രീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രമേയ നോട്ടിസില്‍ എം.പി കുറ്റപ്പെടുത്തി. എംപി പ്രാദേശിക വികസന ഫണ്ട് എടുത്തുകളയുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.
RELATED STORIES
63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്‍കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMT