- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുത്വത്തെ ഐഎസിനോട് താരതമ്യം ചെയ്തു; സൽമാൻ ഖുർഷിദിനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരി (156(3) സിആർപിസി പ്രകാരം) നൽകിയ പരാതിയാണ് ലഖ്‌നോ കോടതിയുടെ ഉത്തരവ്.

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ 'സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻ ഹുഡ് ഇൻ ഔർ ടൈംസ്' എന്ന പുസ്തകത്തിൽ ഹിന്ദുത്വത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തർപ്രദേശ് കോടതി ഇന്ന് ഉത്തർപ്രദേശ് പോലിസിനോട് നിർദേശിച്ചു.
ഖുർഷിദിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഹിന്ദുത്വത്തെ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്തതിനാൽ ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരി (156(3) സിആർപിസി പ്രകാരം) നൽകിയ പരാതിയാണ് ലഖ്‌നോ കോടതിയുടെ ഉത്തരവ്.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗി ലഖ്‌നോവിലെ ബക്ഷി കാ തലാബ് പോലിസ് സ്റ്റേഷൻ ഇൻചാർജിനോട് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും വിഷയത്തിൽ ശരിയായ അന്വേഷണം ഉറപ്പാക്കാനും നിർദേശിച്ചു. എഫ്‌ഐആറിന്റെ പകർപ്പ് അടുത്ത മൂന്ന് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് എഴുതിയ "സൺറൈസ് ഓവർ അയോദ്ധ്യ" എന്ന പുസ്തകത്തിന്റെ കൂടുതൽ പ്രസിദ്ധീകരണ/പ്രചാരണത്തിനെതിരേ സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















