India

ഓഫിസ് ജീവനക്കാരന് കൊവിഡ്; ഹിമാചല്‍ മുഖ്യമന്ത്രി ക്വാറന്റൈനില്‍

മുഖ്യമന്ത്രിയുടെയും മറ്റ് ജീവനക്കാരുടെയും സാംപിള്‍ ശേഖരിച്ച് ഉടന്‍തന്നെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഓഫിസ് ജീവനക്കാരന് കൊവിഡ്; ഹിമാചല്‍ മുഖ്യമന്ത്രി ക്വാറന്റൈനില്‍
X

ഷിംല: മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെയും മറ്റ് ജീവനക്കാരുടെയും സാംപിള്‍ ശേഖരിച്ച് ഉടന്‍തന്നെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരുത്തരവുണ്ടാവുന്നതുവരെ മുഖ്യമന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

തന്റെ ഓഫിസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രോട്ടോക്കോള്‍ പ്രകാരം സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഡെപ്യൂട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാംപിളുകളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് താക്കൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കും. ജീവനക്കാരനുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോട് ഹോം ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണടെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) ആര്‍ ഡി ദിമാന്‍ പറഞ്ഞു. അതേസമയം, കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ മുഖ്യമന്ത്രിയുടെ എല്ലാ നിയമനങ്ങളും റദ്ദാക്കിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it