India

ഗുജറാത്തില്‍ മഴ കനത്തു; ജനവാസ മേഖലയില്‍ മുതലകള്‍

നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന വിശ്വമിത്ര നദി കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇതേ തുടര്‍ന്നാണ് മുതലകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടാന്‍ കാരണമെന്നു അധികൃതര്‍ അറിയിച്ചു

ഗുജറാത്തില്‍ മഴ കനത്തു; ജനവാസ മേഖലയില്‍ മുതലകള്‍
X

അഹ്മദാബാദ്: ദിവസങ്ങളായി ശക്തമായി പഴ പെയ്യുന്ന ഗുജറാത്തില്‍ ജനവാസ മേഖലയില്‍ മുതലകളെത്തിയത് പരിഭ്രാന്തി പരത്തി. മഴയെ തുടര്‍ന്നു വഡോദര അടക്കമുള്ള സ്ഥലങ്ങളില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടുകളിലാണ് മുതലകളെത്തിയത്.

മഴ കനത്തതോടെ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതാണ് മുതലകള്‍ ജനവാസകേന്ദ്രത്തില്‍ വരാന്‍ കാരണം. നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന വിശ്വമിത്ര നദി കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇതേ തുടര്‍ന്നാണ് മുതലകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടാന്‍ കാരണമെന്നു അധികൃതര്‍ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ മുതലകളെ കണ്ടിരുന്നു.

വെള്ളക്കെട്ടുകളില്‍ എത്തിയ മുതലകളെ മണിക്കൂറുകളോളം സമയം എടുത്ത് നാട്ടുകാരും വനം വകുപ്പും എന്‍ജിഒ പ്രവര്‍ത്തകരും പിടികൂടി.

കനത്ത മഴയില്‍ ഇതിനകം നാല് പേര്‍ സംസ്ഥാനത്ത് മരിച്ചിരുന്നു.

Next Story

RELATED STORIES

Share it