ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അഞ്ചുശതമാനമായി കുറച്ചു
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജറിനുള്ള നികുതി 18ല്‍നിന്ന് അഞ്ചുശതമാനമാക്കിയും കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 18 ശതമാനമായിരുന്നു.
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി കുറച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജറിനുള്ള നികുതി 18ല്‍നിന്ന് അഞ്ചുശതമാനമാക്കിയും കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ആഗസ്ത് ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും.
ഇന്ധനവാഹനങ്ങള്‍ പുറത്തുവിടുന്ന പുകയില്‍നിന്നുള്ള അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്നതായി നേരത്തെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനവില്പന പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നികുതി നിരക്ക് കുറച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ ഇലക്ട്രിക് ബസ്സുകള്‍ വാടകയ്ക്കെടുക്കുമ്പോള് ജിഎസ്ടി ഒഴിവാക്കാനുള്ള തീരുമാനവും കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനവില്പന പ്രോല്‍സാഹിപ്പിക്കാനായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി വായ്പയെടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയില്‍ ഇളവ് നല്‍കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT