India

ഡല്‍ഹിയിലെ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് ഇന്ന് മുതല്‍ സൗജന്യയാത്ര

പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് പണം നല്‍കും. 3,700 ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും 1,800 മറ്റ് ബസ്സുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം (ഡിഐഐഎംടിഎസ്).

ഡല്‍ഹിയിലെ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് ഇന്ന് മുതല്‍ സൗജന്യയാത്ര
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് പണം നല്‍കും. 3,700 ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും 1,800 മറ്റ് ബസ്സുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം (ഡിഐഐഎംടിഎസ്). ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.

ബസ്സുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 13,000 പരിശീലനം നേടിയ സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 6,000 പേര്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍, എക്‌സ് സര്‍വീസ്‌മെന്‍, ഹോംഗാര്‍ഡ് വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. ത്യാഗ്രാജ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രോഗികളെ സഹായിക്കുന്നതിനും യാത്രയ്ക്കിടെ അടിയന്തര സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. വീടുകളില്‍ എങ്ങനെയാണോ അതുപോലെ സര്‍ക്കാര്‍ ബസ്സുകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചു. ഡിടിസിയിലും ക്ലസ്റ്റര്‍ ബസ്സുകളിലും സഞ്ചരിക്കുന്നവരില്‍ 30 ശതമാനം സ്ത്രീകളാണെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു. ഡല്‍ഹിക്ക് ഇത് ചരിത്രനിമിഷമാണ്. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വം നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ സര്‍വീസിലെയോ ലോക്കല്‍ സര്‍വീസിലെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്ത്രീകള്‍ ഫ്രീ സര്‍വീസ് ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്ക് യാത്രാ അലവന്‍സ് നല്‍കില്ല. ജൂണിലാണ് ബസ്സുകളിലും ഡല്‍ഹി മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാങ്കേതികപ്രശ്‌നമുള്ളതിനാല്‍ മെട്രോയിലെ സൗജന്യയാത്രാ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയമെടുക്കും. സൗജന്യയാത്രാ പദ്ധതിക്കായി 290 കോടി രൂപയുടെ ബജറ്റാണ് തയ്യാറാക്കിയത്. ഇതില്‍ ഡിടിസി ബസ്സുകള്‍ക്ക് 90 കോടിയും ക്ലസ്റ്റര്‍ ബസ്സുകള്‍ക്ക് 50 കോടിയും മെട്രോ ട്രെയിനുകള്‍ക്ക് 150 കോടിയുമാണ് നീക്കിവച്ചിരുന്നത്.

Next Story

RELATED STORIES

Share it