രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സാനിറ്ററി പാഡുകള്‍

2019 ജൂലൈ മുതല്‍ 189 സര്‍ക്കാര്‍ കോളജുകളിലാണ് സൗജന്യ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കന്‍ തീരുമാനിച്ചത്.

രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക്   സൗജന്യ സാനിറ്ററി പാഡുകള്‍

ജയ്പുര്‍:കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായി രാജസ്ഥാന്‍. 2019 ജൂലൈ മുതല്‍ 189 സര്‍ക്കാര്‍ കോളജുകളിലാണ് സൗജന്യ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കന്‍ തീരുമാനിച്ചത്. ഇതിനായി 2.5 കോടി രൂപ ആവശ്യമാണന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബന്‍വാര്‍ സിങ് ബാട്ടി പറഞ്ഞു. ഇപ്പോഴും പാവപ്പെട്ടവരും കുറഞ്ഞ വരുമാനമുള്ളവരുമായ കുടുംബങ്ങള്‍ക്ക് സാനിറ്ററി പാഡുകള്‍ ലഭിക്കുന്നില്ല. തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം മെഷീനുകള്‍ സ്ഥാപിക്കുന്നത് നടപ്പാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ 60 ദിവസ പരിപാടിയുടെ ഭാഗമായാണ് സാനിറ്ററി പാഡുകള്‍ സൗജന്യമാക്കിയത്.
Raseena Shameer

Raseena Shameer

Our Contributor help bring you the latest article around you


RELATED STORIES

Share it
Top