മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

ഒരുക്കാലത്ത് തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡി തീവാരിക്കെതിരേ രോഹിത് കുറേക്കാലം നിയമയുദ്ധം നടത്തിരുന്നു. എന്നാല്‍ മകനായി അംഗീകരിക്കാന്‍ തിവാരി തയ്യാറായിരുന്നില്ല.

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ ഡി തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. രോഹിത് ശേഖര്‍ തിവാരിയെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. മരണ കാരണം വ്യക്തമല്ലെന്നും പോലിസ് അറിയിച്ചു. മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിക്കുകയായിരുന്നു.

ഒരുക്കാലത്ത് തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡി തീവാരിക്കെതിരേ രോഹിത് കുറേക്കാലം നിയമയുദ്ധം നടത്തിരുന്നു. എന്നാല്‍ മകനായി അംഗീകരിക്കാന്‍ തിവാരി തയ്യാറായിരുന്നില്ല.2007ല്‍ തിവാരിയുടെ മകനാണന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി. 2014ല്‍ രോഹിത്തിന്റെ വാദം ഡല്‍ഹി ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.ഇതിന് പിന്നാലെ രോഹിത്തിന്റെ അമ്മയായ ഉജ്ജ്വല തിവാരിയെ 88 കാരനായ എന്‍ഡി തിവാരി വിവാഹം ചെയ്തു.

RELATED STORIES

Share it
Top