India

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കൊവിഡ്

കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചൗഹാന്‍ സ്രവ പരിശോധനയ്ക്കു വിധേയനായത്. ശനിയാഴ്ച രാത്രിയോടെയാണ് കൊവിഡ് സ്ഥിരീകരിച്ച് ഫലം വന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കൊവിഡ്
X

ലഖ്‌നോ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ ക്രിക്കറ്റ് താരങ്ങളായ ആകാശ് ചോപ്രയുടെയും ആര്‍ പി സിങ്ങിന്റെയും ട്വീറ്റിലൂടെയാണ് ചേതന്‍ ചൗഹാന് കൊവിഡ് ബാധിച്ച വിവരം പുറത്തറിയുന്നത്. ചൗഹാന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ചോപ്രയുടെയും ആര്‍പിയുടെയും ട്വീറ്റ്. കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചൗഹാന്‍ സ്രവ പരിശോധനയ്ക്കു വിധേയനായത്. ശനിയാഴ്ച രാത്രിയോടെയാണ് കൊവിഡ് സ്ഥിരീകരിച്ച് ഫലം വന്നത്. ലഖ്‌നോവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് ചികില്‍സയിലുള്ളത്.

ചൗഹാന്റെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ സൈനികക്ഷേമം, ഹോം ഗാര്‍ഡ്, പിആര്‍ഡി, സിവില്‍ സെക്യൂരിറ്റി മന്ത്രാലയം എന്നിവയുടെ ചുമതലയാണ് ചൗഹാന്‍ വഹിക്കുന്നത്. പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ സ്‌കോട്ട്ലന്‍ഡ് താരം മജീദ് ഹഖിനും ശേഷം കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് ചൗഹാന്‍.

Next Story

RELATED STORIES

Share it