ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: അനുപം ഖേറിനും അക്ഷയ് ഖന്നക്കുമെതിരേ കേസ്

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: അനുപം ഖേറിനും അക്ഷയ് ഖന്നക്കുമെതിരേ കേസ്

മുസാഫര്‍പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെക്കുറിച്ചുള്ള സിനിമയായ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയില്‍ അഭിനയിച്ച അനുപം ഖേര്‍, അക്ഷയ് ഖന്ന എന്നിവര്‍ക്കും മറ്റു 12 പേര്‍ക്കുമെതിരേ കേസ്. സിനിമയില്‍ മന്‍മോഹന്‍ സിങ്ങടക്കമുള്ളവരെ അപമാനിക്കുന്നുവെന്നാരോപിച്ചു സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജി പരിഗണിച്ച് ജില്ലാ കോടതിയുടെ ഉത്തരവു പ്രകാരം മുസാഫര്‍പൂര്‍ പോലിസാണു നടന്‍മാര്‍ക്കെതിരേ കേസെടുത്തത്. മന്‍മോഹന്‍ സിങായി അനുപം ഖേര്‍ വേഷമിട്ട സിനിമ ജനുവരി 11നാണു റിലീസ് ചെയ്തത്. ഗാന്ധി കുടുംബവുമായി മന്‍മോഹന്‍ സിങിനുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ മന്‍മോഹന്‍ സിങ്ങടക്കമുള്ളവരെ അപമാനിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സിനിമ റിലീസ് തടയണമെന്നും നിരോധിക്കണമെന്നും മറ്റുമാവശ്യപ്പെട്ടു ഒരുവിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.

jasir pailippuram

jasir pailippuram

Our Contributor help bring you the latest article around you


RELATED STORIES

Share it
Top