India

കൊവിഡ് ചികില്‍സ: പരിശോധനാ കിറ്റ്, വെന്റിലേറ്റര്‍, മാസ്‌ക് എന്നിവയുടെ കസ്റ്റംസ് തീരുവയും സെസ്സും കേന്ദ്രം ഒഴിവാക്കി

ഉപകരണങ്ങള്‍ നിര്‍മിക്കാനാവശ്യമായി ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളും ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടും. രണ്ട് ഇളവുകളും സപ്തംബര്‍ 30 വരെ ലഭ്യമാവും.

കൊവിഡ് ചികില്‍സ: പരിശോധനാ കിറ്റ്, വെന്റിലേറ്റര്‍, മാസ്‌ക് എന്നിവയുടെ കസ്റ്റംസ് തീരുവയും സെസ്സും കേന്ദ്രം ഒഴിവാക്കി
X

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് രോഗപരിശോധനയ്ക്കും ചികില്‍സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവയും ആരോഗ്യസെസ്സും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. വെന്റിലേറ്റര്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, കൊവിഡ്- 19 പരിശോധനാ കിറ്റുകള്‍, വ്യക്തിഗത പരിരക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് ഒഴിവാക്കിയത്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ആവശ്യകത കണക്കിലെടുത്താണ് ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവയിലും സെസ്സിലും കേന്ദ്രധനമന്ത്രാലയം ഇളവുവരുത്തിയത്. ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രം അറിയിച്ചു.

ഉപകരണങ്ങള്‍ നിര്‍മിക്കാനാവശ്യമായി ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളും ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടും. രണ്ട് ഇളവുകളും സപ്തംബര്‍ 30 വരെ ലഭ്യമാവും. മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ക്ക് 7.5 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയാണ് നിശ്ചയിച്ചിരുന്നത്. രാജ്യത്ത് ആരോഗ്യമേഖയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള ഫണ്ട് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2020ലാണ് കസ്റ്റംസ് തീരുവയുടെ അഞ്ചുശതമാനം ആരോഗ്യസെസ് നിലവില്‍ വന്നത്. രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഉല്‍പാദനത്തിന് അനുബന്ധമായി സര്‍ക്കാരും ആരോഗ്യമേഖലയും ഈ ഉപകരണങ്ങള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാനാണ് തീരുമാനം.

Next Story

RELATED STORIES

Share it