സുഹൃത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കനാലില്‍ വീണ് ബിടെക് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കാല്‍ലകുന്ത ഗ്രാമത്തിലാണ് സംഭവം. ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആദിലക്ഷ്മിയും സുഹൃത്തുക്കളും.

ഹൈദരാബാദ്: സുഹൃത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി കാനാലിലേക്ക് വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആദിലക്ഷ്മിയെന്ന ബിടെക് വിദ്യാര്‍ഥിനിയാണ് മുങ്ങിമരിച്ചത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കാല്‍ലകുന്ത ഗ്രാമത്തിലാണ് സംഭവം. ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആദിലക്ഷ്മിയും സുഹൃത്തുക്കളും. ഗ്രാമത്തിലെത്തുന്നതിന് മുമ്പ് കനാല്‍ ബണ്ടില്‍ ചിത്രമെടുക്കാന്‍ ഇവര്‍ ഇറങ്ങി.
സെല്‍ഫിയെടുക്കുന്നതിനിടെ മുകേഷ് എന്ന സുഹൃത്തും ആദിലക്ഷ്മിയും കാല്‍വഴുതി കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുകേഷിനെ രക്ഷപ്പെടുത്തി. എന്നാല്‍, കുറച്ചുനേരത്തെ തിരച്ചിലിനൊടുവിലാണ് ആദിലക്ഷ്മിയെ കണ്ടെത്തിയത്. ഇവരെ നരസരോപെട്ടിലെ ആശുപത്രയിലേക്ക് കൊണ്ടുപോവുംവഴി ആദിലക്ഷ്മി മരിക്കുകയായിരുന്നുവെന്ന് നകരികല്ല് എസ്‌ഐ കെ ഉദയബാബു അറിയിച്ചു.
RELATED STORIES
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍...
18 May 2022 6:38 PM GMTഅണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMT