India

ഡി കെ ശിവകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

ശിവകുമാറിനെ ഇന്നലെ ഡല്‍ഹി റോസ് അവന്യു കോടതി ഒന്‍പത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഡി കെ ശിവകുമാറിനെ ഇന്ന് ചോദ്യം ചെയ്യും
X

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നു വിശദമായി ചോദ്യം ചെയ്യും. ശിവകുമാറിനെ ഇന്നലെ ഡല്‍ഹി റോസ് അവന്യു കോടതി ഒന്‍പത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

നേരത്തെ നാല് ദിവസം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിനെതിരേ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരണം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഡി കെ ശിവകുമാറിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത എട്ടു കോടി രൂപ കള്ളപ്പണം ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അവകാശവാദം.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തന്ത്രങ്ങള്‍ പൊളിച്ച് അഹ്മദ് പട്ടേലിനെ വിജയിപ്പിക്കുന്നതിലും കര്‍ണാടകയില്‍ ബിജെപിയുടെ ചാക്കിട്ട് പിടിത്തത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലും കിങ് മേക്കറുടെ റോളില്‍ പ്രവര്‍ത്തിച്ചത് ഡി കെ ശിവകുമാറായിരുന്നു. ബിജെപിയുടെ നോട്ടപ്പുള്ളിയായ ശിവകുമാറിനെ ഒതുക്കുന്നതിന് നേരത്തേയും ശ്രമങ്ങള്‍ നടന്നിരുന്നു.

Next Story

RELATED STORIES

Share it