കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീര്‍ പോലിസ്, കരസേനയുടെ 44 ആര്‍ആര്‍ ടീം, സിആര്‍പിഎഫ് എന്നിവയുടെ സംയുക്തസംഘമാണ് തുര്ക്വഗാമില് സായുധര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സായുധരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഷോപ്പിയാനിലെ തുര്ക്വഗാം ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീര്‍ പോലിസ്, കരസേനയുടെ 44 ആര്‍ആര്‍ ടീം, സിആര്‍പിഎഫ് എന്നിവയുടെ സംയുക്തസംഘമാണ് തുര്ക്വഗാമില് സായുധര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്.
അതിനിടെ, സുരക്ഷാസേനയ്ക്കുനേരേ സായുധര്‍ വെടിയുതിര്‍ത്തതായാണ് ഇന്ത്യാ ടുഡേ റിപോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ വെടിവയ്പ്പിലാണ് മൂന്ന് സായുധര്‍ കൊല്ലപ്പെടുന്നതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് സായുധര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും പോലിസ് വ്യക്തമാക്കുന്നു.
RELATED STORIES
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMT