India

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; 'ശരിയായ സമയത്ത് പരാതി ഉന്നയിക്കണം': രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; ശരിയായ സമയത്ത് പരാതി ഉന്നയിക്കണം:  രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശരിയായ സമയത്ത് പരാതി ഉന്നയിക്കണമെന്നാണ് കമ്മീഷന്റെ മറുപടി. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടിക കൈമാറുന്നുണ്ട്. പരാതി അറിയിക്കാന്‍ സമയവും അനുവദിക്കുന്നു. പരാതിപ്പെടേണ്ട സമയത്ത് അറിയിച്ചാല്‍ തിരുത്താം. പല പാര്‍ട്ടികളും അങ്ങനെ ചെയ്യുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it