കൊവിഡ് ഭീതിയെത്തുടര്‍ന്ന് ദമ്പതികള്‍ ജീവനൊടുക്കി
പഞ്ചാബിലെ സത്യാല ഗ്രാമത്തില്‍ താമസിക്കുന്ന ബല്‍വീന്ദര്‍ സിങ് (57), ഭാര്യ ഗുര്‍ജിന്ദര്‍ കൗര്‍ (55) എന്നിവരെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

അമൃത്‌സര്‍: കൊവിഡ് 19 ബാധിക്കുമെന്ന ഭയത്താല്‍ ദമ്പതികള്‍ ജീവനൊടുക്കി. പഞ്ചാബിലെ സത്യാല ഗ്രാമത്തില്‍ താമസിക്കുന്ന ബല്‍വീന്ദര്‍ സിങ് (57), ഭാര്യ ഗുര്‍ജിന്ദര്‍ കൗര്‍ (55) എന്നിവരെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ഭയത്താലാണ് തങ്ങള്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ഇവര്‍ ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി ബാബ ബക്കല ഹര്‍കൃഷന്‍ സിങ്ങിനെ ഉദ്ധരിച്ച് ദേശീയമാധമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പ്രാഥമികപരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് ലക്ഷണമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് പോലിസ് ഇക്കാര്യം വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ഇതുവരെ 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നവന്‍ഷഹര്‍- 19, മൊഹാലി- 12, ഹോഷിയാപൂര്‍- 7, ജലന്ദര്‍- 5, അമൃത്‌സര്‍- 5, ലുധിയാന- 4, പട്യാല- 1 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT