സിക്കിം, ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം

ന്യൂഡല്‍ഹി: സിക്കിമിന്റെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 9.50 നാണ് ഭൂചലനമുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. തലസ്ഥാനമായ ഗാങ്‌ടോക്കില്‍നിന്ന് 18 കിലോമീറ്റര്‍ അകലെ അക്ഷാംശം 27.25 ഡിഗ്രി വടക്കും രേഖാംശം 88.77 ഡിഗ്രി കിഴക്കുമായിരുന്നു പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
അയല്‍രാജ്യമായ പശ്ചിമ ബംഗാളിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഡാര്‍ജിലിങ്, കലിംപോങ് ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അതിനിടെ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പോര്‍ട്ട്‌ബ്ലെയറിന് തെക്കുകിഴക്കാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. പുലര്‍ച്ചെ 5.28 ഓടെയാണ് ഭൂചനത്തിന്റെ ഭൂചലനം 16 കിലോമീറ്റര്‍ ആഴത്തിലുണ്ടായതെന്ന് എന്‍സിഎസ് റിപോര്‍ട്ട് ചെയ്യുന്നു.
RELATED STORIES
ജോര്ദാനില് വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില് നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMT