India

നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോണ്‍; അന്വേഷണം തുടങ്ങി

നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോണ്‍; അന്വേഷണം തുടങ്ങി
X

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 5.30-ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പിജി) ഉദ്യോഗസ്ഥരാണ് വിവരം പോലിസിനെ അറിയിച്ചത്. ഉടന്‍തന്നെ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ പറന്ന ഡ്രോണ്‍ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്പിജിയാണ് പ്രധാനമന്ത്രിയുടെയും വസതിയുടെയും സുരക്ഷ ഒരുക്കുന്നത്. വിമാനങ്ങളും ഡ്രോണുകളും പറത്തുന്നതിന് വിലക്കുള്ള അതീവ സുരക്ഷാ മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി.






Next Story

RELATED STORIES

Share it