India

ദേശീയ പതാകയിലെ പച്ചനിറവും നിരോധിക്കണമോ?; ഗിരിരാജ് സിങ്ങിനോട് തേജസ്വി യാദവ്

ത്രിവര്‍ണപതാകയ്ക്ക് പകരം കാവിപ്പതാക കൊണ്ടുവരണമെന്ന ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും സജീവപ്രവര്‍ത്തകനായ സിങ്ങിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല

ദേശീയ പതാകയിലെ പച്ചനിറവും നിരോധിക്കണമോ?; ഗിരിരാജ് സിങ്ങിനോട് തേജസ്വി യാദവ്
X

പട്‌ന: പച്ചനിറത്തിലുള്ള പതാകകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരേ ആഞ്ഞടിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. രാജ്യത്ത് ചില മുസ്‌ലിം സംഘടനകള്‍ ഉപയോഗിക്കുന്ന പച്ചപ്പതാകകള്‍ക്ക് പാകിസ്താന്‍ പതാകയോട് സാമ്യമുണ്ടെന്നും അവ വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും നിരോധിക്കണമെന്നുമാണ് ബീഹാറിലെ ബെഗുസരായിയില്‍ സ്ഥാനാര്‍ഥിയായ ഗിരിരാജ് സിങ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

ഇപ്രകാരമാണെങ്കില്‍ ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണമെന്നാണോ ബിജെപി നേതാവ് ആഗ്രഹിക്കുന്നതെന്ന് തേജസ്വി ചോദിച്ചു. ത്രിവര്‍ണപതാകയ്ക്ക് പകരം കാവിപ്പതാക കൊണ്ടുവരണമെന്ന ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും സജീവപ്രവര്‍ത്തകനായ സിങ്ങിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല. ഈ രാജ്യത്തെ ജനങ്ങള്‍ അതിന് അനുവദിക്കില്ലന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.



Next Story

RELATED STORIES

Share it