വീല്‍ ഡിസ്‌ക് പൊട്ടി; ഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് പാളംതെറ്റി

പാന്‍ട്രി കോച്ചാണ് പാളംതെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വീല്‍ ഡിസ്‌ക് പൊട്ടി; ഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് പാളംതെറ്റി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. വീല്‍ ഡിസ്‌ക് പൊട്ടിയതാണ് അപകടത്തിന് കാരണം. പാന്‍ട്രി കോച്ചാണ് പാളംതെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ചിറ്റൂരിലെ യെര്‍പ്പാഡു സ്റ്റേഷനിലേക്ക് ട്രെയിന്‍ പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടമൊഴിവായി.

അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ പാളംതെറ്റിയ ഉടന്‍തന്നെ റെയില്‍വേ ഉദ്യോഗസ്ഥരും സാങ്കേതിക വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

RELATED STORIES

Share it
Top