മകന്റെ മുന്നില്‍വച്ച് പിതാവിനെ അഞ്ചംഗ സംഘം വെടിവച്ചു കൊന്നു
ആക്രമത്തിനു പിന്നില്‍ അയല്‍വാസിയായ സ്ത്രീയും മക്കളുമാണെന്നു ദൃക്‌സാക്ഷിയായ ഹക്കീമുദ്ദീന്റെ സഹോദരി പറഞ്ഞു

ന്യൂഡല്‍ഹി: മകന്റെ കണ്‍മുന്നില്‍വച്ച് പിതാവിനെ അഞ്ചംഗ സംഘം വെടിവച്ചു കൊന്നു. ന്യൂഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരനായ ഹക്കീമുദ്ദീനെയാണ്(40) ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയത്. ന്യൂഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പൂരില്‍ കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് സംഭവം. സഹോദരിക്കും മകനുമൊപ്പം വീട്ടിലേക്ക് പോവുമ്പോഴാണ് ആക്രമണം. പിതാവിനു നേരെ നിറയൊഴിക്കുന്നതു കണ്ട് ഭയന്നോടിയ കുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമത്തിനു പിന്നില്‍ അയല്‍വാസിയായ സ്ത്രീയും മക്കളുമാണെന്നു ദൃക്‌സാക്ഷിയായ ഹക്കീമുദ്ദീന്റെ സഹോദരി പറഞ്ഞു. അയല്‍വാസിയായ യുവതിയും ഹക്കീമുദ്ദീന്റെ സഹോദരന്‍ ഷെഹ്‌സാദും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഇരുവരും വിവാഹം ചെയ്ത് ഹക്കീമുദ്ദീനൊപ്പമാണ് താമസിക്കുന്നത്. ഇതേചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലിസ് നിഗമനം.
RELATED STORIES
നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഖുത്തുബ് മിനാര്‍ കേസ്: വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
25 May 2022 7:12 PM GMTഅടിമാലി മരം കൊള്ളക്കേസ്; ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫിസര്‍...
25 May 2022 6:04 PM GMTകശ്മീരില്‍ ടിക് ടോക് താരത്തെ സായുധര്‍ വെടിവച്ച് കൊന്നു
25 May 2022 5:41 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT